Friday, March 18, 2011

ഹിജ്റ

സഹിക്കാവുന്നതിനപ്പുറമായത്
ഓര്‍മയിലന്നു
പച്ചയായെരിയും

' നിങ്ങളുടെത് '
മുദ്ര കുത്തിയതെല്ലാം
പെട്ടി വണ്ടിയില്‍
കുത്തി നിറയ്ക്കും

കണ്ണ് കലങ്ങിയ
ഉമ്മയെയും
ബീഡി തിന്നുന്ന
ഉപ്പയെയും
മുഖത്ത് നോക്കാതെ
ശകാരിച്ചു ,
സാന്ത്വനിപ്പിച്ചു
മുന്‍സീറ്റിലിരുത്തും

ക്രൂരനായ
ഗരുഡനെപ്പോലെ
പെട്ടിവണ്ടി അവരെ
നാട് കടത്തുമ്പോള്‍
അതിനു പിന്നില്‍
ചങ്ങാതിയുമായി നിന്ന്
ചങ്ക് കടയുന്ന കാറ്റ് ഏല്‍ക്കും

കുട്ടിക്കാലവും
ഇടവഴിയും
മഴയും
നിലാവും
പെരുന്നാളും
ബസ്‌ സ്റ്റോപ്പിലോ,
വിദൂരതയിലോ വന്നു നിന്ന്
കൈ വീശി കാണിക്കും

വാടകവീടെത്തുന്നതിനു മുംബ്
പ്രായങ്ങളില്‍ പടര്‍ന്നു കയറിയ
വേനല്‍ തോട്ടത്തില്‍ നിന്ന്
പരതിയെടുക്കണം

ഒരു ഋതുവിലും
വിതചിട്ടില്ലാത്ത
അറ്റം
കൂര്‍ത്തൊരു വിത്തും

വാരിയെല്ലിനു
പതിച്ചു കിട്ടിയ
ആറടി മണ്ണിന്റെ
നിറഭേദങ്ങളും

10 comments:

girishvarma balussery... said...

ഹബ്രൂ... ഇത്തരം കവിതകളിലാണ് എന്റെ മനസ്സ് പൂര്‍ണമായും ഉടക്കിക്കിടക്കുന്നത്, വിതുമ്പി നില്‍ക്കുന്നത്, ഒന്നും പറയാനാവാതെ വീര്‍പ്പടക്കി നില്‍ക്കുന്നത്. അത് കഴിഞ്ഞു ആരോടും ഒന്നും മിണ്ടാതെ മാറിയൊരിടത്തിരുന്നു ജീവിതത്തെ കുറിച്ചോര്‍ത്തു കരയുന്നത്. മറ്റൊന്നും ഇപ്പോള്‍ എഴുതാന്‍ കഴിയുന്നില്ല. നിറയെ ആശംസകള്‍.

ratheesh krishna said...

തീവ്രമായിരിക്കുന്നു...

മനു കുന്നത്ത് said...

നല്ല കവിത..!!
അഭിനന്ദനങ്ങള്‍ .....!

Kalam said...

'കുട്ടിക്കാലവും
ഇടവഴിയും
മഴയും
നിലാവും
പെരുന്നാളും
ബസ്‌ സ്റ്റോപ്പിലോ,
വിദൂരതയിലോ വന്നു നിന്ന്
കൈ വീശി കാണിക്കും'

Touching..

ഈ നല്ല കവിത പരിചയപ്പെടുത്തിയ ഗിരീഷ്‌ വര്‍മ്മയ്ക്ക് നന്ദി.
കവിക്ക്‌ അഭിവാദ്യങ്ങള്‍!

Word verification ഉള്ളത് കൊണ്ടാവും ആരും കമെന്റിടാത്തത്.

Umesh Pilicode said...

നല്ല കവിത..!!

ratheesh said...

"manassil vikaravum vakkukalil agniyumeriymbol, chilppozhellam namukkathine kavithayennu vilikkananishttam"-thanks-ratheesh vatakara.

വായനക്കാരന്‍ said...

Habroosh... Nannayittund.... Keep it up...

Anonymous said...

superb,,orupad abinadhanakal,,,,,keep it up,,,,god bless you

Thooval.. said...

very good.........

Unknown said...

മിനുക്കമുള്ള വാക്കുകള്‍ .....