ആശുപത്രി മണം
ഇഷ്ടമില്ലാഞ്ഞിട്ടും
നിവൃത്തിയില്ലാതെ
സമ്മതിച്ചു
വീട്ടില്‍
നിന്നിറങ്ങുമ്പോള്‍
കണ്ണ് നനഞ്ഞു
തന്നൊരു മുത്തം
നെറ്റിയില്‍ ഇപ്പോഴും
നനഞ്ഞു പൊള്ളുന്നുണ്ട്
അത്യാസന്ന
വിഭാഗത്തിലെ
യന്ത്രവനങ്ങളില്‍
തനിച്ചാക്കിപ്പോന്നപ്പോള്‍
'മകനേ'
എന്ന മൌനത്താല്‍
വിരലുകള്‍ പരതുന്നത്
ചില്ലിലൂടെയാണ് കണ്ടത്
അടുത്ത
സന്ദര്‍ശന
മയത്തിനിടയില്‍
കണ്ണടച്ചുള്ള ഒരു
പ്രാര്‍ഥനക്ക് മുന്നിലൂടെ
ഈ ഇടനാഴിയിലൂടെത്തന്നെ
ആയിരിക്കണം
ഉമ്മയെ കൊണ്ട് പോയത്
ഒരു വാക്കോ
ഒരു വിളിയോ
ബാക്കിയില്ലാത്ത് കൊണ്ട്
ആകാശത്തൊരു
പൊട്ടുപോല്‍ മറയും വരെ
കണ്ണെടുക്കാതെ
നോക്കിക്കൊണ്ടേ
ആയിരിക്കും
ഉമ്മ
അകന്നു
അകന്നു പോയത്..
No comments:
Post a Comment