Saturday, June 19, 2010

പക്ഷെ...

അതിരുകളില്‍ വേര്‍തിരിച്ചു
ഒറ്റപ്പെടുമ്പോള്‍..
ചിത്രത്തില്‍നീയൊരു
മണ്ണിരയുടെ പരിശീലകനാണ്

ഒരു മുഖം
നെഞ്ഞിലമാര്‍ന്നൊരു
പൂവാകുമ്പോള്‍..
ചിത്രത്തില്‍നീയൊരു
കാവല്‍ക്കാരന്‍ മുള്ളാണ്

ചെറിയ തോല്‍വികളില്‍
പോയി നെറ്റി ഇടിക്കുമ്പോള്‍ ..
ചിത്രത്തില്‍നീ മാഷ്‌ തിരുമ്മി
ചോരച്ച കാതാണ്

നാവു പെട്ടെന്നൊരു
പഴുതാരയാവുമ്പോള്‍..
ചിത്രത്തില്‍നീ
രണ്ടു ഉരുട്ടുന്ന കണ്ണുകളാണ്

പക്ഷെ,
നെഞ്ചിലൂടെ
പടര്‍ന്ന മുല്ല വള്ളി
പെട്ടെന്ന് വരിഞ്ഞു
മുറുക്കി പത്തി വിടര്‍ത്തുമ്പോള്‍..

കണ്ണും കാതും
പറയുന്ന സത്യങ്ങളോട്..
ഹൃദയം കല പില കൂടുമ്പോള്‍..

അറിവില്ലായ്മയുടെ വിസ്മയവും
തിരിച്ചറിവിന്റെ മൌനവും
ഉമിനീരില്‍ കലരുമ്പോള്‍..
ആട്ടി ഓടിക്കുമ്പോഴും
കൂടെ ഓടാതെ
സ്വന്തം വിശപ്പ്‌ വഴിയില്‍
ഇരുന്നു പോകുമ്പോള്‍..
ചിത്രത്തില്‍..നീ ഇല്ലാത്തതെന്താണ്..?

വെള്ളത്തിലെ വരകള്‍
നിലനില്‍പ്പിന്റെ
തത്വശാസ്ത്രം തേടുമ്പോള്‍..
ചമയങ്ങള്‍ ഒഴിഞ്ഞു
ധൂളി ധൂളിയിലേക്ക്
തിരികെ പോകുമ്പോള്‍..
എന്താണ്..?
ചിത്രത്തില്‍നീ ഇല്ലാത്തതെന്താണ്..?

No comments:

തലസ്ഥാനം

പുകയില ചവച്ചു മൂണകാട്ടി  'എവടെ പോണുടോ' ന്നു  കുശലം ചോദിക്കുന്ന ചാപപടിയിലെ വേപ്പുമരം പരിഭവങ്ങള്‍ പറയാന്‍  നനഞ്ഞ സാരിയോട് ...