ശിരസ്സിനു ചുറ്റിലും
പ്രകാശ വലയമില്ലെങ്കിലും
ദൈവ വചനങ്ങള്‍
പ്രസംഗിചില്ലെങ്കിലും
തീന്‍ മേശയില്‍ ,
മെഴുകുതിരി വെട്ടത്തില്‍
വീഞ്ഞ് കോപ്പ മൊത്തിയില്ലെങ്കിലും
കലര്‍പ്പില്ലാത്ത
സ്നേഹം തന്നില്ലേ..
സ്കൂള്‍ വഴിയിലും
ബെഞ്ചിലും
ഒപ്പമായിരുന്നില്ലേ
മഴക്കെടുതിയില്‍ ഒപ്പം
ഉറങ്ങാതെയിരുന്നു
സ്വപ്നങ്ങളെ കൊണ്ട്
നക്ഷത്രങ്ങളെ തൊടുവിച്ചില്ലേ
നമ്മളെ പോലെ നമ്മള്‍ മാത്രമെന്ന്
പലവട്ടം അഹങ്കരിചില്ലേ
എന്നിട്ടും, ചങ്ങാതീ
ആ പഴയ
മുപ്പത്
വെള്ളിക്കാശിനു വേണ്ടിത്തന്നെ
നീ
പുനര്‍ജനിച്ചുവല്ലോ..!
പ്രകാശ വലയമില്ലെങ്കിലും
ദൈവ വചനങ്ങള്‍
പ്രസംഗിചില്ലെങ്കിലും
തീന്‍ മേശയില്‍ ,
മെഴുകുതിരി വെട്ടത്തില്‍
വീഞ്ഞ് കോപ്പ മൊത്തിയില്ലെങ്കിലും
കലര്‍പ്പില്ലാത്ത
സ്നേഹം തന്നില്ലേ..
സ്കൂള്‍ വഴിയിലും
ബെഞ്ചിലും
ഒപ്പമായിരുന്നില്ലേ
മഴക്കെടുതിയില്‍ ഒപ്പം
ഉറങ്ങാതെയിരുന്നു
സ്വപ്നങ്ങളെ കൊണ്ട്
നക്ഷത്രങ്ങളെ തൊടുവിച്ചില്ലേ
നമ്മളെ പോലെ നമ്മള്‍ മാത്രമെന്ന്
പലവട്ടം അഹങ്കരിചില്ലേ
എന്നിട്ടും, ചങ്ങാതീ
ആ പഴയ
മുപ്പത്
വെള്ളിക്കാശിനു വേണ്ടിത്തന്നെ
നീ
പുനര്‍ജനിച്ചുവല്ലോ..!
1 comment:
താഴെ കാണുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക. താങ്കളുടെ ബ്ലോഗ് അവിടെ ആഡ് ചെയ്യുക
1)http://www.malayalam.blogkut.com/
2)http://www.cyberjalakam.com/aggr/index.php
3)http://chintha.com/malayalam/blogroll.php
Post a Comment